തിരുവനന്തപുരം; സിപിഎം പേരൂര്‍ക്കട ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് രൂക്ഷവിമര്‍ശനം. ഓഫിസില്‍ സ്വപ്ന കയറി ഇറങ്ങിയിട്ട് മുഖ്യമന്ത്രി അറിയാഞ്ഞതെന്തെന്നെന്നായിരുന്നു പ്രധാന വിമര്‍ശനം. ഏരിയ കമ്മിറ്റി ഓഫിസില്‍ ആരെങ്കിലും കയറി ഇറങ്ങിയാല്‍ ഏരിയ സെക്രട്ടറി അറിയില്ലേ എന്ന വാദമുയര്‍ത്തിയായിരുന്നു പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചത്.
കെറയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവും തിരുവനന്തപുരം കോര്‍പറേഷനുമായി ബന്ധപ്പെട്ട വിവാദവും സമ്മേളനത്തില്‍ ചര്‍ച്ചയായി. തട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നു. കോര്‍പറേഷനില്‍ മുഴുവന്‍ അഴിമതിയാണെന്ന സംശയം ജനത്തിനുണ്ട്. എസ്.സി ഫണ്ട് തട്ടിപ്പ് ആരോപണവിധേയനെ പാര്‍ട്ടി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണം.