കോട്ടയം: സി.എം.എസ്. കോളജിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘ഹ്യൂസ് ഓഫ് ടൈം’ എന്ന പേരില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തിന്റെ രണ്ടാം ഘട്ടമായി ചുവര്‍ ചിത്രരചനാ ക്യാമ്പ് ആരംഭിച്ചു. 17 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പ് കോളജിയേറ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍. പ്രഗാഷ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ അധ്യക്ഷത വഹിച്ചു. സി.എം.എസ്. കോളജ് ലൈബ്രറി ഹാളില്‍ സി.എം.എസ്. ലൈബ്രറിയുമായി ബന്ധപ്പെട്ട കോളജിന്റെ ചരിത്രമാണ് ചുവര്‍ചിത്രങ്ങളിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്‍ട്ടിസ്റ്റ് ഉദയകുമാര്‍ ക്യൂറേറ്ററാകുന്ന ക്യാമ്പില്‍ ഗുരുവായുര്‍ മ്യൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ കെ.യു. കൃഷ്ണകുമാര്‍, കെ.ആര്‍. ബാബു(കോഴിക്കോട്) കാലടി സംസ്‌കൃത സര്‍വകലാശാലാ പെയിന്റിങ് വിഭാഗം അധ്യാപകരായ സാജു തുരുത്തില്‍, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കും. ഉദ്ഘാടനച്ചടങ്ങില്‍ കോളജ് ബര്‍സാര്‍ റവ. ചെറിയാന്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ സിന്നി റേച്ചല്‍ മാത്യു, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജന്റില്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.