കോട്ടയം : സിഎംഎസ് കോളജിലെ സുത്യർഹമായ സേവനത്തിൽ നിന്നും വിരമിക്കുന്ന കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വായ്ക്ക് മാനേജ്‌മെൻ്റിൻ്റെ ഉപഹാരം മധ്യകേരള മഹായിടവക ബിഷപ്പും കോളേജിന്റെ മാനേജറുമായ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ നൽകി. 1994- മുതൽ സിഎംഎസിൽ അധ്യാപകനായ ഡോ. ജോഷ്വാ, 2020 മുതൽ കോളേജിൻ്റെ പ്രിൻസിപ്പൽ സാരഥ്യവും ഏറ്റെടുത്തു. ഗണിതശാസ്ത്രത്തിൽ നിരവധി അക്കാദമിക സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം രാമാനുജനെ കുറിച്ചുള്ള ഗ്രന്ഥത്തിൻ്റെ രചയിതാവും കൂടിയാണ്. ദേശീയവും അന്തർദേശവുമായിട്ടുള്ള നിരവധി കോൺഫറൻസുകളിൽ പങ്കെടുക്കുകയും ഗവേഷണ ജേർണലുകളിൽ എഴുതുകയും ചെയ്തിട്ടുണ്ട്.
അതിനൂതന സാങ്കേതിക സമ്പ്രദായങ്ങളെയും കലയെയും ഉപയോഗപ്പെടുത്തി കോളേജ് നവീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കോളേജിൻ്റെ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്നവരും സർവീസിൽ നിന്ന് വിരമിക്കുന്നവരുമായ സിസി ചാക്കോ, തോമസ് ജോർജ്, വർഗീസ് ജോർജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കോളേജ് ബർസാർ റവ. ചെറിയാൻ തോമസ്, റവ. അനിയൻ കെ. പോൾ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. റീനു ജേക്കബ്, ഡോ. അമ്പിളി പി. മാത്യു, എ. ജെ. തോമസ് തുടങ്ങിയവരും പ്രസംഗിച്ചു.