സിഎൻജി ക്ഷാമത്തിൽ വലഞ്ഞ് തലസ്ഥാനത്തെ വാഹന ഉടമകളും ഓട്ടോ തൊഴിലാളികളും; ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുന്നത് മണിക്കൂറുകൾ

തിരുവനന്തപുരം: സിഎന്‍ജി ക്ഷാമത്തില്‍ വലഞ്ഞ് തലസ്ഥാനത്തെ വാഹന ഉടമകളും ഓട്ടോ തൊഴിലാളികളും. ആവശ്യത്തിന് ഇന്ധനം എത്താത്തതിനാല്‍ മിക്ക പമ്പുകളിലും നീണ്ട നിരയാണ്. ചെലവ് കുറയുമെന്ന് കരുതി സിഎൻജിയിലേക്ക് മാറിയ ഓട്ടോ തൊഴിലാളികളാണ് കൂടുതല്‍ ദുരിതത്തിലായത്. പരിസ്ഥിതി സൗഹൃദം, പെട്രോള്‍ – ഡീസല്‍ വില വര്‍ധന ബാധിക്കില്ല എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ കേട്ടാണ് പലരും സിഎന്‍ജി ഓട്ടോയിലേക്ക് മാറിയത്. പക്ഷെ ഇന്ധനം കിട്ടാതായതോടെ സിഎന്‍ജി ഓട്ടോ നിരത്തിലിറക്കി കുടുങ്ങിയ അവസ്ഥയിലാണ് തൊഴിലാളികള്‍.

Advertisements

ഓട്ടം ഒഴിവാക്കി ഇന്ധനം നിറയ്ക്കാന്‍ മാത്രം കാത്തു നില്‍ക്കേണ്ടി വരുന്നത് മണിക്കൂറുകള്‍. നീണ്ട വരി കടന്നെത്തുമ്പോഴേക്കും സ്റ്റോക്കും തീരും. പിന്നെ അടുത്ത പമ്പിലേക്കുള്ള നെട്ടോട്ടം. നഗരത്തില്‍ ആയിരത്തിലധികം സിഎന്‍ജി ഓട്ടോകളുണ്ട്. പുറമെ കാറുകളും ബസുകളും. ഇത്രയും വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ആകെയുള്ളത് സിഎന്‍ജി ലഭിക്കുന്ന അഞ്ചു പമ്ബുകള്‍ മാത്രം. പമ്ബുകളിലാണെങ്കില്‍ ആവശ്യത്തിനനുസരിച്ച്‌ ഇന്ധനം ലഭിക്കുന്നുമില്ല. വാഹനപ്പെരുപ്പത്തിന് അനുസരിച്ച്‌ ഇന്ധനം ലഭ്യമാക്കുക, പമ്ബുകളുടെ എണ്ണം കൂട്ടുക എന്നത് മാത്രമാണ് പരിഹാരം.

Hot Topics

Related Articles