കേരം തിങ്ങും കേരള നാട് എന്നാണ് നമ്മുടെ നാട് അറിയപ്പെടുന്നത് തന്നെ. തെങ്ങില്ലാതെ എന്ത് കേരളം, തേങ്ങ ചേർക്കാത്ത എന്ത് കേരള ഫുഡ് അല്ലേ. ഒരു കരിക്ക് കുടിക്കാൻ തോന്നിയാല്‍ ആദ്യം കിട്ടുന്നത് നമ്മുടെ കേരളത്തില്‍ അല്ലേ, എന്നാല്‍ കേരളത്തില്‍ ഈ തെങ്ങ് കൃഷി വ്യാപിച്ചത് എന്നാണെന്ന കാര്യത്തില്‍ വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്.ഇതിഹാസ കാവ്യങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും വിഷ്ണു പുരാണം,മത്സ്യ പുരാണം, ബ്രഹ്മാണ്ഡ പുരാണം തുടങ്ങിയ പുരാണങ്ങളിലും എല്ലാം തെങ്ങിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കാളിദാസന്‍റ രഘുവംശത്തിലും ചില പ്രാചീന തമിഴ് കൃതികളിലും ആയുര്‍വ്വേദ ഗ്രന്ഥങ്ങളിലും എല്ലാം തെങ്ങിനെ കുറിച്ച് പറയുന്നുണ്ട്.
അതിനാല്‍ ഇന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ തെങ്ങ് വളരെ പ്രാചീന കാലം മുതല്‍ക്ക് നിലവിലുണ്ടായിരുന്നു എന്ന് കരുതാം.എന്നാല്‍ ആദ്യകാല സഞ്ചാരികളുടെ വിവരണങ്ങളിലൊന്നും തെങ്ങ് ഒരു വാണിജ്യ ഉല്‍പ്പന്നമായി പ്രത്യക്ഷപ്പെടുന്നില്ല. കേരളത്തെ കുറിച്ചു പരാമര്‍ശിക്കുന്ന പ്രാചീന സമുദ്ര യാത്ര വിവരണമായ ഒന്നാം നൂറ്റാണ്ടിലുള്ള പെരിപ്ലസ് മാരിസ് എറിത്രിയയിലോ, രണ്ടാം നൂറ്റാണ്ടിലെ കേരളത്തെ കുറിച്ചു വിവരിക്കുന്ന ടോളമിയോ പ്ലിനിയോ തെങ്ങിനെയോ നാളികേര ഉല്‍പ്പന്നങ്ങളെയോ കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങ് ഉണ്ടാവാമെങ്കിലും അതൊരു വാണിജ്യ ഉല്‍പ്പന്നമോ അല്ലെങ്കില്‍ കയറ്റുമതി ചരക്കോ ആയിരുന്നില്ല എന്നതിന്‍റ സൂചനയാവാം ഇത്.
എന്നാല്‍ 6 ാം നൂറ്റാണ്ടില്‍ (AD 550) കേരളത്തില്‍ എത്തിയ ബൈസാന്‍റിയന്‍ പുരോഹിതന്‍ കോസ്മോസ് ( ഈജിപ്ത്) കേരളത്തില്‍ അഥവാ മലൈയില്‍ സമൃദ്ധമായി വളരുന്ന ഒരു വൃക്ഷമാണ് തെങ്ങ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
തീരപ്രദേശങ്ങളില്‍ ആണ് ഇവ കൂടുതല്‍ വളരുന്നത് എന്നും ശാഖകള്‍ തീരെയില്ലാത്ത ഈ മരത്തിന് ചില കാര്യങ്ങളില്‍ ഈന്തപ്പനയോട് സാദൃശ്യം ഉണ്ടെങ്കിലും അതിനെ അപേക്ഷിച്ച് വളരെ ഉയരത്തില്‍ വളരുന്ന, തടിക്ക് ഉറപ്പുള്ള മരമാണെന്നും കോസ്മോസ് രേഖപ്പെടുത്തുകയുണ്ടായി.തലപ്പത്ത് ചുറ്റും കുലകളായി കായ കാണുന്നു.ഇവയുടെ ഒരു കുലയില്‍ ധാരാളം കായകള്‍ ഉണ്ടാവുമെന്നും ഇതിന്‍റ പുറംതോടിന്‍റ നിറം പച്ചയാണെന്നും അദ്ദേഹം തുടര്‍ന്ന് വിവരിക്കുന്നുണ്ട്.
മൂപ്പെത്താത്ത കായയുടെ അകത്ത് നിറയെ മധുരമുള്ള വെള്ളവും വഴുവഴുപ്പുള്ള കഴമ്ബുമാണ്. ഈ സ്വാധിഷ്ടമായ പാനീയം ദാഹവും ക്ഷീണവും മാറ്റാന്‍ ഉത്തമമാണ്. മൂപ്പെത്തിയാല്‍ കാമ്പിന് കട്ടി കൂടും. തനിയെയും മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തും ഇവ ഉപയോഗിക്കുന്നു.
തേങ്ങയും ഇളനീരും അക്കാലത്ത് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണെന്ന് കോസ്മോസിന്‍റ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാം.ലോക സഞ്ചാരിയായ മാര്‍ക്കൊ പോളോ ഇന്ത്യന്‍ കായ എന്നാണ് നാളികേരത്തെ വിശേഷിപ്പിച്ചത്. മലബാറില്‍ കുരുമുളകും ഇഞ്ചിയും ഇന്ത്യന്‍ കായയും സമൃദ്ധമായി വളരുന്നതായി അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ കുരുമുളകും ഇഞ്ചിയും മറ്റും വിപുലമായ രീതിയില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതായി പറയുന്നുണ്ടെങ്കിലും തേങ്ങയുടെ ഉപയോഗത്തെ കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല.