കനത്ത മഴയെ തുടർന്ന് തൃശ്ശൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണു; മൂന്ന് പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ ഇരട്ടപ്പുഴയില്‍ വീടിന് മുകളില്‍ തെങ്ങുവീണ് 3 പേർക്ക് പരിക്ക്. പുലർച്ചെ നാല് മണിക്കുണ്ടായ ശക്തമായ കാറ്റില്‍ വീടിന് പിന്നില്‍ നിന്നിരുന്ന തെങ്ങ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല. ഇരട്ടപ്പുഴ കോളനി പടിയില്‍ പുതുവീട്ടില്‍ ഷറഫുദ്ധീൻ്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്. ഷറഫുദ്ധീൻ്റെ ഭാര്യ താഹിറ, താഹിറയുടെ സഹോദരിമാരായ സുബൈദ, ഷമീറ എന്നിവർക്കാണ് പരിക്കേറ്റത്. അകത്ത് ഹാളില്‍ ഉറങ്ങി കിടന്നിരുന്നവർക്കാണ് പരിക്കേറ്റത്.

Advertisements

Hot Topics

Related Articles