പഴയ കാലമല്ല സാറേ, ഇനി പിള്ളേരുടെ സമയമാണ്; കുട്ടികള്‍ക്കൊപ്പം നില്‍ക്കണമെങ്കില്‍ ഇതൊക്കെ കൂടിയേ തീരൂ; സ്റ്റേജില്‍ അടിപൊളി ഡാൻസുമായി പ്രിൻസിപ്പല്‍

കൊച്ചി : ഒന്ന് ചിരിക്കുക പോലും ചെയ്യാതെ വളരെ കർശനമായി പഠിപ്പിക്കാൻ ഉള്ളത് മാത്രം പഠിപ്പിച്ച്‌ പോകുന്ന അധ്യാപകരുടെ കാലമൊക്കെ കഴിഞ്ഞുപോയി. ഇപ്പോഴത്തേ പിള്ളേർക്കിടയില്‍ പിടിച്ച്‌ നില്‍ക്കണെമെങ്കില്‍ അവർക്കൊപ്പം നില്‍ക്കണം, അടിച്ചുപൊളിക്കണം. അങ്ങനെയൊരു കോളേജ് പ്രിൻസിപ്പലിനെ കാണാം ഇനി. ചട്ടയും മുണ്ടുമുടുത്ത് വിദ്യാർഥികള്‍ക്കൊപ്പം ഡാൻസ് കളിച്ച്‌ വൈറലായിരിക്കുകയാണ് കോളേജ് പ്രിൻസിപ്പല്‍. കാക്കനാട് കൊച്ചി ബിസിനസ് സ്കൂളിലെ പ്രിൻസിപ്പല്‍ ബിന്ദു ആൻ തോമസാണ് ഡാൻസുമായി വൈറലായത്.

Advertisements

പ്രിൻസിപ്പലും കുട്ടികളും ഒക്കെ അടിപൊളിയാണെന്ന് കണ്ടവരും പറയുന്നു. ആകെ മൊത്തം പോസിറ്റീവ് വൈബുണ്ട് കോളേജില്‍. പ്രിൻസിപ്പല്‍ പറഞ്ഞത് പോലെ ഡാൻസ് കളിക്കാൻ അറിയുമോ ഇല്ലയോ എന്നുള്ളത് ഒന്നുമല്ല വിഷയം. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഒപ്പം നില്‍ക്കണമെങ്കില്‍ ഇതൊക്കെ കൂടിയേ തീരൂ. നമ്മളെകൊണ്ട് ഒരിക്കലും പറ്റില്ലെന്ന് തോന്നുന്ന ഒരു കാര്യം ചെയ്യുന്നതിന്റെ ഒരു ആത്മവിശ്വാസം അതും ബിന്ദു ആൻ തോമസ് എന്ന പ്രിൻസിപ്പലിന്റെ ആ ചുവടുകളില്‍ കാണാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.