കോളജ് കാലത്തെ പ്രണയം തകർന്നത് എന്നെ തകർത്തു ; ആ പ്രണയം നിലനിന്നിരുന്നെങ്കിലും താൻ സിനിമാ രംഗത്തേക്ക് എത്തിയേനെ : വെളിപ്പെടുത്തലുമായി നടി നിത്യ മേനോൻ 

ചെന്നൈ : അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നിത്യ മേനോൻ ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമായി. മലയാളത്തിലും തെലുങ്കിലും തമിഴിലുമെല്ലാം വലിയ ആരാധക വൃന്ദം നിത്യ മേനോനുണ്ട്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ കൊടുക്കുന്ന നിത്യ ഇടയ്ക്കിടെ ഇടവേളകളും എടുക്കാറുണ്ട്. സിനിമ കഴിഞ്ഞാല്‍ ലൈം ലൈറ്റില്‍ നിന്നും മാറി നില്‍ക്കുന്ന നടിയാണ് നിത്യ. തന്റെ സ്വകാര്യതയ്ക്ക് താരം വലിയ പ്രാധാന്യം നല്‍കുന്നു. അടുത്ത കാലത്ത് നിത്യയെക്കുറിച്ച്‌ ഒന്നിലേറെ ഗോസിപ്പുകള്‍ വന്നു. നടി വിവാഹിതയാകുന്നു എന്നായിരുന്നു ഇതിലൊന്ന്. വാർത്ത നിഷേധിച്ച്‌ നിത്യ രംഗത്ത് വന്നു. തന്റെ മുൻ പ്രണയത്തെക്കുറിച്ച്‌ നിത്യ മേനോൻ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്തുണ്ടായ പ്രണയം തകർന്നപ്പോള്‍ താനേറെ വിഷമിച്ചിരുന്നെന്ന് നിത്യ തുറന്ന് പറഞ്ഞു. കൈരളി ടിവിയിലാണ് നടി മനസ് തുറന്നത്. കോളേജ് കാലത്തെ പ്രണയം നിലനിന്നിരുന്നെങ്കിലും താൻ സിനിമാ രംഗത്തേക്ക് എത്തിയേനെയെന്നും നിത്യ അന്ന് വ്യക്തമാക്കി. 

Advertisements

ആ പ്രണയം വർക്ക് ഔട്ട് ആയിരുന്നെങ്കിലും ഞാൻ വിവാഹം ചെയ്യില്ലായിരുന്നു. പ്രണയവും വിവാഹവും രണ്ടാണ്. താൻ കാത്തിരുന്നേനെ. താനന്ന് ചെറുപ്പമായിരുന്നെന്നും നിത്യ മേനോൻ അന്ന് വ്യക്തമാക്കി.മുൻ കാമുകനെ പിന്നീട് കണ്ടിട്ടില്ല. കോളേജ് കഴിഞ്ഞ് അവൻ ഡല്‍ഹിക്ക് പോയി. രണ്ട് പേരും രണ്ട് വഴിക്കായി. പിന്നീട് അവൻ എന്നെ വിളിച്ചിരുന്നു. ഇപ്പോള്‍ കണ്ടാല്‍ താൻ നല്ല രീതിയില്‍ സംസാരിക്കുമെന്നും നടി വ്യക്തമാക്കി. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നിത്യ ഭാവി പങ്കാളിയെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്. പ്രായം മുപ്പത് കഴിഞ്ഞതിനാല്‍ ഇരുപതുകളില്‍ തനിക്ക് പുരുഷനെക്കുറിച്ചുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ ഇപ്പോഴില്ലെന്ന് നിത്യ തുറന്ന് പറഞ്ഞു. പങ്കാളി കരുണയുള്ളയാളും ഇന്റലിജന്റുമായിരിക്കണമെന്ന് മുമ്ബ് പറയുമായിരുന്നു. പക്ഷെ അതിനപ്പുറം കുറേ കാര്യങ്ങളുണ്ടെന്ന് മനസിലാക്കുന്നെന്നും നിത്യ മേനോൻ വ്യക്തമാക്കി. മലയാളത്തില്‍ മാസ്റ്റർ പീസ് എന്ന സീരീസിലാണ് നിത്യയെ പ്രേക്ഷകർ ഒടുവില്‍ കണ്ടത്. തെലുങ്കില്‍ കുമാരി ശ്രീമതി എന്ന സീരീസും പുറത്തിറങ്ങി. മലയാളത്തില്‍ തുടക്ക കാലത്ത് വലിയ സ്വീകാര്യത നിത്യക്ക് ലഭിച്ചെങ്കിലും പിന്നീട് നടി വിവാദങ്ങളിലകപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ഘട്ടത്തില്‍ നടിക്ക് മലയാള സിനിമയില്‍ നിന്നും വിലക്കും നേരിട്ടിട്ടുണ്ട്.പിന്നീട് വിലക്ക് നീക്കുകയും നടി വീണ്ടും സജീവമാവുകയും ചെയ്തു. താൻ അഹങ്കാരിയാണെന്ന സംസാരം സിനിമാ ലോകത്തുണ്ടായിട്ടുണ്ടെന്ന് നിത്യ മേനോൻ തുറന്ന് പറയുകയുമുണ്ടായി. ഞാനെപ്പോഴും കംപാഷനേറ്റായ ആളായിരുന്നു. പക്ഷെ ദേഷ്യം ഉണ്ടായിരുന്നു. ആള്‍ക്കാർ പെരുമാറുന്നതിലൊക്കെ ദേഷ്യം തോന്നി. അതോടെ നിത്യ ഭയങ്കര ദേഷ്യക്കാരിയാണെന്ന പേര് വന്നു. സ്പിരിച്വാലിറ്റിയാണ് തന്നെ സഹായിച്ചതെന്നും നിത്യ മേനോൻ വ്യക്തമാക്കി. ഞാൻ സന്തോഷമുള്ള വ്യക്തിയാകുമ്ബോള്‍ സന്തോഷമുള്ള വ്യക്തികളെ ഞാൻ ആകർഷിക്കുന്നു. ഇതെന്റെ ജീവിതത്തില്‍ നടന്ന കാര്യമാണ്. ഇപ്പോള്‍ എന്റെ സിനിമാ അനുഭവങ്ങള്‍ വ്യത്യസ്തമാണ്. ഒപ്പം പ്രവർത്തിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നെന്നും നിത്യ മേനോൻ വ്യക്തമാക്കി. നിത്യയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.