ചരിത്ര നേട്ടം ചാടിക്കടന്ന് എം ശ്രീശങ്കർ : കോമൺ വെൽത്ത് ഗെയിംസിൽ മലയാളികളുടെ അഭിമാന താരം വെള്ളി മെഡൽ നേടിയത് അഞ്ചാം ഊഴത്തിൽ

ബര്‍മിങ്ഹാം: ഇന്ത്യന്‍ കായിക ലോകത്ത് പുതു ചരിത്രം കുറിച്ച്‌ മലയാളി താരം എം.ശ്രീശങ്കര്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലില്‍ വെള്ളിമെഡല്‍ നേടിയ ശ്രീശങ്കര്‍ ഇന്ത്യയുടെ അഭിമാനമായി മാറി. ഫൈനല്‍ മത്സരത്തിലെ അഞ്ചാം ഊഴത്തില്‍ 8.08 മീറ്റര്‍ ദൂരം പിന്നിട്ടാണ് മലയാളികളുടെ അഭിമാന താരം ശ്രീ ചരിത്രത്തിനൊപ്പമെത്തിയത്.

Advertisements

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ നേടാനാകുന്നത്. മെഡല്‍ നിരാശ നിറഞ്ഞ ആദ്യ നാലു അവസരങ്ങള്‍ക്കുശേഷം ഒരൊറ്റച്ചാട്ടത്തിലൂടെ ശ്രീശങ്കര്‍ ഇന്ത്യന്‍ കായിക പ്രേമികളുടെ പ്രതീക്ഷ കാത്തു.
സ്വര്‍ണം നേടിയ ബഹാമാസിന്റെ ലാക്വാന്‍ നയിനും ശ്രീശങ്കറിന്റെ അതേ ദൂരം മാത്രമാണ് ചാടിയത്. പക്ഷേ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ മികച്ച ദൂരം മറികടന്നതിനാല്‍ സ്വര്‍ണം നേടി. ശ്രീശങ്കര്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളില്‍ 7.60 മീറ്റര്‍, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ ചാട്ടം. നാലാം ശ്രമത്തില്‍ എട്ടുമീറ്റര്‍ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തില്‍ ഫൗളായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ ശ്രീശങ്കര്‍ അനായാസം മെഡല്‍ നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും തുടക്കം പിഴച്ചു. ആദ്യ ചാട്ടത്തില്‍ 7.60 മീറ്റര്‍ പിന്നിട്ട ശ്രീശങ്കര്‍ തുടര്‍ന്നുള്ള 2 ശ്രമങ്ങളില്‍ ചാടിയത് 7.84 മീറ്റര്‍ മാത്രമായിരുന്നു. ബഹാമാസിന്റെ ലാക്വാന്‍ നയിനും ദക്ഷിണാഫ്രിക്കയുടെ ജൊവാന്‍ വാന്‍ വൂറെന്നും ജമൈക്കയുടെ ഷോണ്‍ തോംസണും ഇതിനുള്ളില്‍ 8 മീറ്ററിനു മുകളില്‍ ചാടുകയും ചെയ്തതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡല്‍ നഷ്ടമാകുമോയെന്ന ആശങ്കയായിരുന്നു ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍.

ഫൈനലിലെ 4 അവസരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറാംസ്ഥാനത്തായിരുന്നു ശ്രീശങ്കര്‍. എന്നാല്‍ അഞ്ചാമത്തെ ചാട്ടത്തില്‍ 8.08 മീറ്റര്‍ പിന്നിട്ടതോടെ രണ്ടാംസ്ഥാനത്തേക്കു കുതിച്ചുകയറി. സ്വര്‍ണം നേടാന്‍ അവസാന ഊഴത്തില്‍ മെച്ചപ്പെട്ട പ്രകടനം ശ്രീശങ്കറിന് അനിവാര്യമായിരുന്നു. കരിയറില്‍ 8.36 മീറ്റര്‍ പിന്നിട്ടുള്ള ശ്രീശങ്കര്‍ അവസാന ഊഴത്തില്‍ വിസ്മയം കാട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ആ ജംപ് ഫൗളായതോടെ സ്വര്‍ണ പ്രതീക്ഷകള്‍ അസ്തമിച്ചു. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കര്‍ മുന്‍ ഇന്ത്യന്‍ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.

Hot Topics

Related Articles