കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെയിംസ് ; ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി മെഡൽ ; ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി

ബ​ര്‍​മിം​ങ്ഹാം​ :​ ​കോ​മ​ണ്‍​വെ​ല്‍​ത്ത് ​ഗെ​യിം​സി​ല്‍ ​ഇന്ത്യയ്ക്ക് ഏഴാമത് മെഡൽ നേട്ടം. വനിതകളുടെ പതിനായിരം മീറ്റര്‍ നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി വെള്ളി സ്വന്തമാക്കി. കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് പ്രിയങ്കയുടെ മെഡല്‍ നേട്ടം.

Advertisements

49 മിനിറ്റും 38 സെക്കന്‍ഡും കൊണ്ടാണ് പ്രിയങ്ക പതിനായിരം മീറ്റര്‍ ദൂരം താണ്ടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 27 ആയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരത്തിന്റെ തുടക്കത്തില്‍ വളരെ വേഗത്തില്‍ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റര്‍ പിന്നിട്ടപ്പോള്‍ ഒന്നാമതായിരുന്നു. 8000 മീറ്റര്‍ കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പ്രിയങ്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ അവസാന 2000 മീറ്ററില്‍ കുതിപ്പ് നടത്തിയ 26 കാരി രാജ്യത്തിനായി വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ മറ്റൊരു ഇന്ത്യന്‍ താരം ഭാവന ജാട്ട് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

മത്സരത്തിലെ വിജയത്തോടെ റേസ് വാക്കിംഗില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി പ്രിയങ്ക മാറി. കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ പ്രിയങ്ക 17-ാം സ്ഥാനത്തെത്തിയിരുന്നു.

Hot Topics

Related Articles