അൻവറിനെതിരെ കേസെടുക്കണം; ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവെച്ചു; ഡിജിപിക്ക് പരാതി നൽകി ഷോൺ ജോർജ്

തിരുവനന്തപുരം : പിവി അൻവർ എംഎല്‍എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി ഷോണ്‍ ജോർജ്. ഗുരുതര കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും അത് മറച്ചുവെച്ചതും കുറ്റകൃത്യമാണെന്ന് ഷോണ്‍ ജോർജിന്റെ പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത 239 പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം. അതേസമയം, അൻവറിന്റെ ആരോപണങ്ങളില്‍ ഇടതുപക്ഷത്തും വിമർശനം രൂക്ഷമാവുകയാണ്.

Advertisements

അൻവർ എംഎല്‍എ ഉയർത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങള്‍ ഇടതുപക്ഷത്ത് വലിയ കോളിളക്കമായി മാറിയിട്ടുണ്ട്. അൻവറിന്‍റെ ആരോപണത്തിന്‍റെ കുന്തമുന എഡിജിപി അജിത് കുമാറിനെയും കടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലെത്തി നില്‍ക്കുമ്പോള്‍ ശശിയെ മാത്രമാണോ ലക്ഷ്യം വയ്ക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. എന്തായാലും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്നും ചേരുമ്പോള്‍ ‘അൻവർ’ തന്നെയാകും ചൂടേറിയ ചർച്ച.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.