തൊടുപുഴ: ഗുരുതര അണുബാധയുള്ള പെണ്‍കുട്ടിക്ക് ജില്ലാ ആശുപത്രിയില്‍ ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന് ആരോപണം. കുടയത്തൂരില്‍ സ്വദേശിയായ പത്തൊൻപതുകാരിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു.
ഒക്ടോബർ 30-നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര അണുബാധയായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റെഫർ ചെയ്തു. എന്നാല്‍, ഇതിനായി ആംബുലൻസ് ലഭ്യമാക്കിയില്ലെന്നാണ് ആരോപണം. നിർധനരായ കുടുംബം ഒടുവില്‍ സ്വകാര്യ വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നു. ചികിത്സിച്ച ഡോക്ടർ മോശമായി പെരുമാറിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, ആംബുലൻസ് സേവനം നിഷേധിച്ചിട്ടില്ലെന്നും പെണ്‍കുട്ടിക്ക് 18 വയസില്‍ കൂടുതലായതിനാല്‍ ഒരു അപേക്ഷ നല്‍കാൻ നിർദേശിക്കുകയാണ് ചെയ്‌തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാല്‍, സ്വകാര്യ വാഹനത്തില്‍ പൊയ്‌ക്കോളാമെന്ന് അറിയിച്ച് പെണ്‍കുട്ടിയും ബന്ധുക്കളും കോട്ടയത്തേക്ക് പോകുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.