കൽപ്പറ്റ: വാഗ്ദാനം നല്കി വോട്ട് തേടുന്നു എന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സ്ഥാനാർത്ഥിക്കും പിവി അൻവറിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി എല്‍ഡിഎഫ്. ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനവും അഴിമതിയും എന്നാണ് പരാതിയില്‍ പറയുന്നത്.
Advertisements
1000 കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്ന പ്രഖ്യാപനത്തിനെതിരെ എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എസി മൊയ്തീനാണ് പരാതി നല്‍കിയത്. വാഗ്ദാനം നല്കി വോട്ട് തേടുന്നത് നിയമവിരുദ്ധമെന്നും എല്‍ഡിഎഫിൻ്റെ പരാതിയിലുണ്ട്.