പന്തളം: പന്തളം എൻഎസ്എസ് കോളേജിൽ വിദ്യാർത്ഥിനികൾക്ക് നേരെ എസ്എഫ്ഐ നേതാക്കളുടെ റാഗിങ്. കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിനികളെയാണ് കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും, എസ്എഫ്ഐ പന്തളം ഏരിയ സെക്രട്ടറിയുമായ അനന്തു, മുൻ യൂണിയൻ ചെയർമാൻ വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ റാഗ് ചെയ്യാൻ ശ്രമിച്ചത്.
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കോളേജിനകത്ത് വച്ചാണ് വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമമുണ്ടായത്.
റാഗിങ് എതിർക്കാൻ ശ്രമിച്ചപ്പോൾ ലൈംഗിക ചുവയോടെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായും വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്റി റാഗിങ് സെല്ലിലും, പൊലീസിലും പരാതി നൽകിയെങ്കിലും പ്രിൻസിപ്പാളും പൊലീസും പ്രതികൾക്ക് വേണ്ടി ഒത്തുകളിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിലെ കലാലയങ്ങളിൽ എബിവിപി പ്രതിഷേധ ദിനം ആചരിക്കും.