അയല്‍വാസിയുടെ പൂവൻ കോഴി കൂവി ഉറക്കം കളയുന്നു; നഗരസഭയ്ക്ക് പരാതി നല്‍കി വീട്ടമ്മ

പാലക്കാട് : അയല്‍വാസിയുടെ പൂവൻ കോഴികള്‍ കൂവുന്നത് ഉറക്കം നഷ്ടമാക്കുന്നുവെന്ന വീട്ടമ്മയുടെ പരാതി ചര്‍ച്ച ചെയ്ത് ഷൊർണൂർ നഗരസഭ. പത്താം വാർഡില്‍ നിന്നും നഗരസഭയ്ക്ക് ലഭിച്ച പരാതിയും തുടർനടപടികളുമാണ് കൗണ്‍സില്‍ യോഗത്തിലും ദീർഘ ചർച്ചയായത്. അയല്‍വാസിയുടെ വീട്ടിലെ കോഴി കൂവല്‍ അസഹ്യം, ഉറങ്ങാനാവുന്നില്ല, കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നെല്ലാമാണ് ഷൊർണൂർ നഗരസഭയിലെ കാരക്കാട് വാർഡ് കൗണ്‍സിലർക്ക് മുന്നില്‍ വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്.

Advertisements

പരാതിയില്‍ നഗരസഭ ആരോഗ്യവിഭാഗം ഉടനടി നടപടിയുമെടുത്തു. എതിർകക്ഷിയുടെ വീട്ടിലെത്തി കോഴിക്കൂട് വൃത്തിയായി സൂക്ഷിക്കാനായിരുന്നു നിർദേശം. പക്ഷെ അപ്പോഴും കൂവലിന്റെ കാര്യത്തില്‍ പരിഹാരമായില്ല. വീട്ടമ്മ വീണ്ടും പരാതിയുമായെത്തി. പിന്നാലെ വിഷയം വാർഡ് കൗണ്‍സിലർ കൗണ്‍സില്‍ യോഗത്തില്‍ തന്നെ ഉന്നയിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും അജണ്ടയിലില്ലാത്ത ചർച്ച ഒരേ സ്വരത്തില്‍ ഏറ്റെടുത്തു. കോഴി കൂവുന്നതിന് നമുക്കെന്ത് ചെയ്യാൻ പറ്റുമെന്ന രീതിയില്‍ ചർച്ച വഴിമാറിയെങ്കിലും സ്ഥലത്ത് ചെന്ന് പരിശോധിച്ചു റിപ്പോർട്ട് നല്‍കാൻ ആരോഗ്യ വിഭാഗത്തോട് നഗരസഭാധ്യക്ഷനും ആവശ്യപ്പെട്ടു. പരിഹാരമുണ്ടാക്കാമെന്ന് കൗണ്‍സിലർക്ക് ഉദ്യോഗസ്ഥരുടെ ഉറപ്പും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.