അനധികൃത സ്വത്ത് സമ്പാദനം :എ ഷാനവാസിനെതിരെ ഇഡിക്ക് പരാതി

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്തുകേസില്‍ സംശയനിഴലിലായ ആലപ്പുഴ നഗരസഭ സ്ഥിരസമിതി അധ്യക്ഷനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ എ.ഷാനവാസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പരാതി. ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെ മൂന്ന് സിപിഎം പ്രവർത്തകരാണ് പരാതി നൽകിയത്.

Advertisements

ലഹരിക്കേസിലെ പ്രതി ഇജാസ് ഇക്ബാലിനൊപ്പം ഷാനവാസ് പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ, ഷാനവാസിനെ അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ രാത്രി ചേർന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിന്റെ ശുപാർശ, പിന്നാലെ ചേർന്ന ആലപ്പുഴ നോർത്ത് ഏരിയ സെന്റർ യോഗം അംഗീകരിക്കുകയായിരുന്നു. ഷാനവാസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെയും ജില്ലാ സെക്രട്ടേറിയറ്റ് യോഗം നിയോഗിച്ചിട്ടുണ്ട്.

Hot Topics

Related Articles