ഏറ്റുമാനൂര്‍: കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ അസോസിയേഷന് അംഗവീടുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണവിതരണം ജൂണ്‍ 23-ന് ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. ലൈബ്രറി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30-ന് മന്ത്രിവി.എന്‍.വാസവന് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് ഒ.ആര്.ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലിജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.
അന്തരിച്ച വി.എസ്.നാരായണന്‍നായര്‍ 2004-ല്‍ രൂപവത്കരിച്ച ജില്ലയിലെ ഏറ്റവും കൂടുതല്‍ റസിഡന്‍സ് അസോസിയേഷനുകള്‍ അംഗമായിട്ടുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് (കോര്‍വ), അഖിലേന്ത്യാസംഘടനയുടെ ഭാഗമാണന്നും മുഖ്യമന്തിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന് പ്രസിഡന്റ് ഒ.ആര്.ശ്രീകുമാര്‍, ജനറല്‍സെക്രട്ടറി പി.ചന്ദ്രകുമാര്‍, പ്രോഗ്രംകണ്വീനര് ബിജോകൃഷ്ണന്‍, ജി.ജി.സന്തോഷ്കുമാര്‍, കെ.സി.ഉണ്ണികൃഷ്ണന്കളത്തൂര്, സന്തോഷ് വിക്രമന്, സൂസന്‍തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.