അയർക്കുന്നം: നാടിനു കൈത്താങ്ങ കാൻവിദേശ മലയാളിയുടെ സഹായത്താൽ കോൺഗ്രസ് ബൂത്തു കമ്മറ്റിയ്ക്കു ലഭിച്ച കസേരകളുടേയും . പടുതകളുടേയും ഡസ്ക്കിന്റേയും പ്രകാശനം നടത്തി കൊണ്ടു ഉമ്മൻ ചാണ്ടി പറഞ്ഞു. , പൊതുജനങ്ങൾക്കു വാടകയില്ലാതെ സാധനങ്ങൾ ആവശ്യഘട്ടത്തിൽ കൊണ്ടുപോയി ഉപയോഗിക്കാം, ബൂത്തു ഓഫീസായി പ്രവർത്തിക്കുന്ന ടോംസൺ ചക്കുപാറയുടെ ഭവനത്തിൽ സാധനങ്ങൾ സൂക്ഷിക്കും.
ബൂത്തു പ്രസിഡന്റ് ടോംസൺ ചക്കുപാറ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ 15-ാം ബൂത്തിന്റെ മെമ്പർഷിപ്പിന്റെ വിതരണോത്ഘാടനവും ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. അഡ്വ. ഫിൽസൺ മാത്യൂസ്, ജോഷി ഫിലിപ്പ്,ജിജി നാകമറ്റം, , ജോയി കൊറ്റത്തിൽ, ഷൈലജാ റെജി, ജോസഫ് തൊണ്ടംകുളം,സുജാത ബിജു, റിഷി കെ. പുന്നൂസ്, പി.എൻ. വിജയൻ, ബാബുരാജ് വേലമ്മാട്ട്, ബേബി മുരിങ്ങയിൽ, ജോബിൻ വെട്ടിയ്ക്കാപ്പുഴ, ബിനോയ് ഇടയാലിൽ, റോയി പൂവംപുഴയ്ക്കൽ, കെ.എ. ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.