കോട്ടയം: കോൺഗ്രസിനെ രക്ഷിക്കാൻ കെ.പി.സി.സി ചിന്തൻ ശിബിരം സജീവമായി ചേർന്ന് ചർച്ച ചെയ്യുമ്പോൾ കോട്ടയം ചങ്ങനാശേരിയിൽ കോൺഗ്രസ് ഗ്രൂപ്പ് യോഗം ചേർന്നതായി യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചങ്ങനാശേരിയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് അറയ്ക്കലിട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും, കോൺഗ്രസ് ഗ്രൂപ്പുകളിലും ചർച്ചയായി മാറിയിരിക്കുന്നത്. കോൺഗ്രസിന്റെ ചിന്തൻ ശിബിരം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ചങ്ങനാശേരിയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം ചേർന്നതെന്നാണ് ആരോപണം ഉയരുന്നത്.
രഞ്ജിത്ത് അറയ്ക്കൽ എന്ന യൂത്ത് കോൺഗ്രസ് നേതാവാണ് രണ്ടു ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഇതു സംബന്ധിച്ച് ഇട്ടിരിക്കുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവും, കെ.പി.സി.സി സെക്രട്ടറിയുമായ നേതാവാണ് ഗ്രൂപ്പ് യോഗത്തിന് നേതൃത്വം നൽകിയിരിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചങ്ങനാശേരിയിലെ നേതാവും 14 നേതാക്കളും ചേർന്നാണ് ഗ്രൂപ്പ് യോഗം വിളിച്ചതെന്നാണ് രഞ്ജിത്ത് അറയ്ക്കലിന്റെ ആരോപണം. കോൺഗ്രസ് പ്രവർത്തകരുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവർത്തകരുമായി ചേർന്നാണ് യോഗം വിളിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെയാണ് രഞ്ജിത്ത് അറയ്ക്കൽ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്.
രഞ്ജിത്തിന്റെ രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകൾ കാണാം –