വന്യജീവി ആക്രമണം : പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണം : കേരളാ കോൺഗ്രസ്സ് (എം)

കോട്ടയം : വന്യജീവികളുടെ ആക്രമണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിലെ കർഷകർ വലിയ പ്രതിസന്ധിയാണ് ഇന്ന് നേരിടുന്നത്. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഇന്നത്തെ കാലഘട്ടത്തിലെ പ്രധാന ഉത്തരവാദിത്വം ആണെന്ന് കേരള കോൺഗ്രസ് പറഞ്ഞു.

Advertisements

ഈ സാഹചര്യത്തിൽ കേരള സർക്കാർ ഈ വിഷയം ചർച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നും, 1972 ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കുവാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമഭ പാസാക്കണമെന്നും കേരള കോൺഗ്രസ്സ് (എം) പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെയർമാൻ ജോസ് കെ.മാണി എം.പി അധ്യക്ഷത വഹിച്ച യോഗത്തിൽ ജലസേചനമന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ, ജോബ് മൈക്കിൾ എ.എൽ.എ, പ്രമോദ് നാരായൺ എം.എൽ.എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles