വെള്ളൂർ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി ജല വിഭവ ആഫീസിലേക്ക് മാർച്ചും , തുടർന്ന് ധർണ്ണയും നടത്തി.
മാർക്കറ്റ് ജംഗ്ഷനിൽ നിന്നും പ്രതീകാത്മകമായി കാലി കുടവുമായിട്ടാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ് കണക്കിന് ആളുകൾ സമരം നടത്തിയത്. ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ സമരം തലയോലപറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി .സി ബിച്ചൻ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ഡലം പ്രസിഡന്റ് റ്റി.കെ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ. ഷാജി , പീറ്റർ മ്യാലിപ്പറമ്പിൽ , ബി.സുകുമാരൻ നായർ , ജയേഷ് മാമ്പള്ളിൽ , വി.സി.ജോഷി ,ഷാലിനി മോഹനൻ, ബേബി പുച്ചുകണ്ടം, നിയാസ് കൊടിയ നേഴത്ത്, ആദർശ് രഞ്ചൻ ,വി .എം ജോണി, ഗംഗാധരൻ നായർ ,വേണു പാലക്കാട്ട്, മണിക്കുട്ടൻ കെ.കെ.ലീല ചെറു കുഴി ,തുടങ്ങിയവർ സംസാരിച്ചു.