ബാധ്യത ഏറ്റെടുക്കില്ല; എൻ എം വിജയന്റെ ആത്മഹത്യയിൽ കുടുംബത്തെ പൂർണമായി കൈവിട്ട് കോൺഗ്രസ്‌

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയില്‍ കുടുംബത്തെ പൂർണ്ണമായി കൈവിട്ട് കോണ്‍ഗ്രസ്. വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ പേരെടുത്തു പറയുന്ന എൻഡി അപ്പച്ചൻ എല്ലാ ആരോപണവും നിഷേധിച്ച്‌ രംഗത്തെത്തി. ഒറ്റ പൈസ താൻ പറഞ്ഞിട്ട് വിജയൻ വാങ്ങിയിട്ടില്ലെന്ന് അപ്പച്ചൻ പറഞ്ഞു.

Advertisements

ഇടപാട് ‍താൻ പറഞ്ഞിട്ട് നടത്തിയിട്ടില്ല. വ്യക്തിപരമായി ഞാനും വിജയനും തമ്മില്‍ നല്ല ബന്ധമാണ്. കഴിഞ്ഞ 19ന് നടന്ന ഡിസിസി ജനറല്‍ ബോഡിയില്‍ വിജയൻ പങ്കെടുത്തിരുന്നു. അങ്ങനെയാണെങ്കില്‍ വിജയൻ പറയുമായിരുന്നില്ലേ. മരിക്കാൻ വേണ്ടി പോകുന്നയാള്‍ മറ്റൊരാള്‍ കുടുങ്ങട്ടെ എന്ന് കരുതി പേര് എഴുതിവെച്ചതായിരിക്കില്ലേ. വിജയൻ പണം വാങ്ങിച്ചു എന്നത് ശരിയാണ്. ഇടപാടുമായി ബന്ധപ്പെട്ട് വിജയൻ്റെ വസ്തു അറ്റാച്ച്‌ ചെയ്തിട്ടുണ്ട്. വിജയൻ പൈസ അടച്ചിട്ടുണ്ട് എന്നറിഞ്ഞു. മരണത്തിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. വയനാട്ടിലെ കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ട കാര്യമില്ല. വ്യക്തിപരമായ പണം നല്‍കേണ്ട കാര്യമില്ലല്ലോ. പണം കടമുണ്ടെന്ന് എനിക്കറിയില്ല. എന്തിനാണ് വാങ്ങിയതെന്ന് നെഞ്ചില്‍ കൈ വെച്ച്‌ പറയുകയാണെന്നും എൻഡി അപ്പച്ചൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടി നേതാക്കളെ കുറിച്ച്‌ പരാതിയുണ്ടായിരുന്നെങ്കില്‍ എൻഎം വിജയൻ, പാർട്ടിയുടെ ആദ്യ അന്വേഷണ കമ്മീഷൻ മുമ്പാകെ ഉന്നയിച്ചേനെ എന്ന് ടിസിദ്ദിഖ് എംഎല്‍എയും പ്രതികരിച്ചു. പാർട്ടി കാരണമല്ല ആത്മഹത്യ. വിജയൻ പേര് എഴുതിവെച്ചു എന്ന് കരുതി, ഐസി ബാലകൃഷ്ണനും അപ്പച്ചനും കുറ്റക്കാർ ആകില്ല. വിജയന്റെ ബാധ്യതകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നും ടി സിദ്ദിഖ് വ്യക്തമാക്കി. എൻഎം വിജയന്‍റേതായി പുറത്ത് വന്ന കത്ത് പഴയതെന്ന് വാദവുമായി ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥനും രംഗത്തുവന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.