കോണ്‍ഗ്രസിന്‍റെ വിശാല പ്രവർത്തക സമിതിയോഗം ഇന്ന്; മല്ലികാർജുൻ ഖർഗെയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും ബെലഗാവിയിലെത്തി

ബംഗളൂരു: കോണ്‍ഗ്രസിന്‍റെ വിശാല പ്രവർത്തകസമിതിയോഗം ഇന്ന് കർണാടകയിലെ ബെലഗാവിയില്‍ ചേരും. യോഗത്തില്‍ പങ്കെടുക്കാൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധി ബെലഗാവിയിലെത്തി. നൂറ് വർഷം മുൻപ്, 1924-ല്‍, ബെലഗാവിയില്‍ വെച്ചാണ് മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തത്. ഇതിന്‍റെ നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് അതേ സ്ഥലത്ത് വച്ച്‌ തന്നെ വീണ്ടും പ്രവർത്തകസമിതി ചേരുന്നത്.

Advertisements

‘നവസത്യാഗ്രഹ് ബൈഠക്’ എന്ന് പേരിട്ട വിശാലപ്രവർത്തകസമിതിയോഗം വൈകിട്ട് മൂന്ന് മണിക്കാണ് തുടങ്ങുക. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യോഗത്തിന് ആധ്യക്ഷം വഹിക്കും. നാളെ ബെലഗാവിയില്‍ ‘ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ” എന്ന പേരില്‍ മെഗാറാലിയുമുണ്ടാകും. മല്ലികാ‍ർജുൻ ഖർഗെ, എംപിമാരായ രാഹുല്‍ ഗാന്ധി എന്നിവർ യോഗത്തില്‍ പങ്കെടുക്കാൻ ബെലഗാവിയിലെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യകാരണങ്ങളാല്‍ സോണിയാഗാന്ധി യോഗത്തിനെത്തില്ല. കേരളമടക്കം പ്രധാനപ്പെട്ട സംസ്ഥാനതെരഞ്ഞെടുപ്പുകള്‍ അടുത്ത രണ്ട് വർഷത്തിനകം നടക്കാനിരിക്കേ, 2025-ല്‍ പുനഃസംഘടന പൂർത്തിയാക്കാനുള്ള പ്രവർത്തനപദ്ധതി വിശാലപ്രവർത്തകസമിതിയില്‍ പ്രധാനചർച്ചാ വിഷയമായേക്കും. തെരഞ്ഞെടുപ്പുകളിലെ നയവും തന്ത്രവും കൈകാര്യം ചെയ്യാൻ സ്ഥിരം സംവിധാനം രൂപീകരിക്കുന്നതിലും വിശദമായ ചർച്ച നടക്കും.

ഹരിയാനയിലെ അപ്രതീക്ഷിതതോല്‍വിയും മഹാരാഷ്ട്രയിലെ തിരിച്ചടിയും പരിശോധിക്കാൻ അന്വേഷണകമ്മീഷനെ വയ്ക്കുന്നതില്‍ ചർച്ചയുണ്ടാകും. അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശത്തിനെതിരെയും ഭരണഘടനാസംവിധാനങ്ങള്‍ക്ക് മേല്‍ കടന്ന് കയറുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയും രണ്ട് പ്രമേയങ്ങള്‍ പ്രവർത്തകസമിതി പാസ്സാക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.