കോട്ടയം : മൂലവട്ടം ദിവാൻ കവലയിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രതിമയും സ്തൂപവും തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും ഫെബ്രുവരി 25 ന്. പ്രതിഷേധത്തിന്റെ ഭാഗമായി 25 ന് വൈകിട്ട് അഞ്ചരയ്ക്ക് മണിപ്പുഴയിൽ നിന്നും പ്രകടനം ആരംഭിക്കും.
Advertisements
ദിവാൻ കവലയിൽ കൂടുന്ന പ്രതിഷേധ സമ്മേളനം കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ,കെപിസിസി, ഡിസിസി,ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.