മതേതരത്വംതകരാതിരിക്കാൻ കോൺഗ്രസ് നിലനില്ക്കണം: ഡോ.ഗീവർഗീസ് കൂറിലോസ്

കോട്ടയം: മാനവ സംസ്‌കൃതി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘പി.ടി. ഓരോർമ ‘ അനുസ്മരണ യോഗം നടത്തി. കോട്ടയം പബ്‌ളിക് ലൈബ്രറി ഹാളിൽ ആണ് ഓർമകളിൽ പി.ടി – പി.ടി.തോമസ് അനുസ്മരണ പരിപാടി നടന്നത്.

Advertisements

ജില്ലാ ചെയർമാൻ ടി.എസ്.സലിംഅധ്യക്ഷനായിരുന്നു. ഇന്ത്യയിൽ മതേതരത്വം തകരാതിരിക്കാൻ കോൺഗ്രസ് നിലനില്ക്കണമെന്ന്‌ഡോ.ഗീവർഗീസ് കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ നിലപാട് വ്യക്തമാക്കുകയും അതിൽ ഉറച്ചു നില്ക്കുകയും ചെയ്ത രാഷ്ട്രീയ നേതാവ് കേരളത്തിന് അഭിമാനം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., മുൻമന്ത്രി കെ.സി.ജോസഫ് , ഡി.സി.സി. പ്രസിഡണ്ട് നാട്ടകം സുരേഷ്, ജോസഫ് വാഴ്ക്കൻ ,പോൾ മണലിൽ, ചെറുകര സണ്ണി ലൂക്കോസ്, വി.ജെ.ലാലി അഡ്വ. ടോമി കല്ലാനി, ജോഷി ഫിലിപ്പ്, അഡ്വ. ജി ഗോപകുമാർ , അനിയൻ മാത്യു, എം. ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles