ദുബായ് : വാതുവയ്പ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ സിംബാബ്വെ മുന്‍ നായകന് ബ്രണ്ടന്‍ ടെയ്ലര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഐസിസി. മൂന്നര വര്‍ഷത്തേക്കാണ് താരത്തെ വിലക്കിയത്. വിലക്ക് വന്നതോടെ മൂന്നര വര്‍ഷത്തേക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും താരം വിട്ടുനില്‍ക്കേണ്ടി വരും.
അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തില്‍ താരം പങ്കാളിയാണെന്ന് സമ്മതിച്ചതായി ഐസിസി കണ്ടെത്തി. ഐസിസി അഴിമതി വിരുദ്ധ കോഡിന്റെ നാല് കുറ്റങ്ങളും ഐസിസി ഉത്തേജക വിരുദ്ധ കോഡ് ലംഘിച്ചതിനുമാണ് നടപടിയെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഇന്ത്യന്‍ വ്യവസായി വാതുവയ്പ്പ് ആവശ്യവുമായി തന്നെ സമീപിച്ചെന്ന് കഴിഞ്ഞ ദിവസം ടെയ്ലര് വെളിപ്പെടുത്തിയിരുന്നു. 2019ല്‍ നടന്ന കാര്യത്തെക്കുറിച്ചാണ് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) അറിയിക്കാന്‍ വൈകിയതുമൂലം തനിക്കെതിരെ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടാകുമെന്നും ടെയ്ലര് അറിയിച്ചിരുന്നു. താരം പ്രതീക്ഷിച്ചത് പോലെ തന്നെ ഇപ്പോള്‍ സംഭവിക്കുകയും ചെയ്തു.