ബുക്ക് മൈ ഷോയിൽ തരംഗമായി കൂലി ; കേരളത്തിലെ അഡ്വാൻസ് ബുക്കിംഗിൽ ടിക്കറ്റ് വിറ്റത് ചൂടപ്പം പോലെ

ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘കൂലി’. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ചൂടപ്പം പോലെയാണ് സിനിമയുടെ ടിക്കറ്റുകൾ വിറ്റു പോകുന്നത്. കേരളത്തിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് പ്രീ ബുക്കിംഗ് നടത്താൻ കൂലിയ്ക്ക് സാധിച്ചിട്ടുണ്ട്.

Advertisements

നിലവിൽ ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ സിനിമകളിൽ മൂന്നാം സ്ഥാനത്താണ് കൂലി. 50K ടിക്കറ്റാണ് കൂലി ബുക്ക് മൈ ഷോയിലൂടെ വിറ്റത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. 96K ടിക്കറ്റുകളാണ് എമ്പുരാൻ ബുക്കിംഗ് തുടങ്ങിയ ആദ്യ മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. വിജയ് നായകനായി എത്തിയ ലിയോ ആണ് രണ്ടാം സ്ഥാനത്ത്. 82K ടിക്കറ്റാണ് ലിയോ വിറ്റത്. അതേസമയം, കേരളത്തിൽ കൂലി ഇതിനോടകം അഡ്വാൻസ് ബുക്കിങ്ങിൽ മൂന്ന് കോടി കടന്നു. മോഹൻലാൽ നായകനായ എമ്പുരാൻ ആണ് കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം. രണ്ടാം സ്ഥാനത്ത് ലോകേഷിന്റെ തന്നെ വിജയ് നായകനായ ലിയോ ആണ്. ഈ റെക്കോർഡുകളെ കൂലി മറികടക്കുമോ എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടിക്കറ്റ് വില്പന ആരംഭിച്ചത് മുതൽ ബുക്കിംഗ് ആപ്പുകളിൽ ആരാധകരുടെ തിക്കും തിരക്കുമാണ്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. 

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Hot Topics

Related Articles