കൊറോണ വൈറസിന്റെ തീവ്രത കുറയും മുൻപ് ഇതാ ഭീതിജനിപ്പിച്ചുകൊണ്ടു അടുത്ത രോഗാണു. ലാംഗ്യ. ചൈനയിൽ നിന്നുമാണ് ലാംഗ്യ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കാണ് എത്തിയിരിക്കുന്നത്. 35 പേർക്കാണ് ലാംഗ്യ ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.തായ്‌വാനിലെ സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ചൈനയിലെ രണ്ട് പ്രവശ്യകളിലായാണ് രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ലാംഗ്യ ഹെനിപ വൈറസ് എന്നാണ് രോഗാണു അറിയപ്പെടുന്നത്. ആദ്യമായാണ് മനുഷ്യരിൽ ഈ രോഗാണു കാണപ്പെടുന്നത്.
ബയോ സേഫ്റ്റി ലെവൽ നാളിലാണ് ഈ രോഗാണുവിനെ ലോകാരോഗ്യ സംഘടനാ ഉലപ്പെടുത്തിയിരിക്കുന്നത്. പണി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, ഛർദിൽ, തലവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.