കോട്ടയം : സദാചാര ഗുണ്ടായിസത്തിനിരയായ പെൺകുട്ടികൾക്ക് ഐക്യദാർഢ്യവുമായി കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി അണിനിരന്നു. സിഎംഎസ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിലാണ് വിദ്യാർഥികൾ ഒറ്റക്കെട്ടായി അണിനിരന്നത്. മുടി മുറിച്ച് പ്രതിഷേധത്തിൽ പങ്കെടുത്ത പെൺകുട്ടികൾ മനുഷ്യച്ചങ്ങലയിലും കൈകോർത്ത് അണിചേർന്നു. കഴിഞ്ഞദിവസം കോട്ടയം നഗര മധ്യത്തിൽ പെൺകുട്ടികൾക്ക് നേരെ ഉണ്ടായ സദാചാര ഗുണ്ടായിസ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് സിഎംഎസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.
സിഎംഎസ് കോളജിലെ രണ്ടാംവർഷ ബി എ ലിറ്ററേച്ചർ വിദ്യാർഥിനി അഞ്ജനയാണ് പ്രതിഷേധത്തിന്റെ ഭാഗമായി കോളേജിലെ ഗ്രേറ്റ് ഹാളിൽ മുന്നിൽ തന്റെ മുടി മുറിച്ചത്. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടിയിൽ പിന്തുണ അർപ്പിച്ച് യൂണിറ്റ് സെക്രട്ടറി അഭിഷേക് പ്രസംഗിച്ചു. മതകരണത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് സിഎംഎസ് കോളജിൽ പഠിക്കുന്നതിനായി എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോസ്റ്റലിലും കോളേജിലും അടക്കം നിൽക്കുന്ന വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് പലപ്പോഴും ഇത്തരത്തിലുള്ള സദാചാര ഗുണ്ടായിസവും സാമൂഹിക വിരുദ്ധ ശല്യവും നേരിടേണ്ടതായി വരാറുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾക്ക് പിന്തുണയുമായി സിഎംഎസ് കോളജ് ക്യാമ്പസ് ഒറ്റക്കെട്ടായി രംഗത്തെത്തിയത്.