പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് കോടി വധശിക്ഷ വിധിച്ചു. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാല്‍ വിഷം നല്കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദന ആയിരുന്നു എന്നും കോടി വിധി പ്രഖ്യാപിക്കവേ അഭിപ്രായപ്പെട്ടു. ഒരു തുള്ളി വെള്ളമിറക്കാനാകാതെ 11 ദിവസം ആശുപത്രിയില്‍ കിടന്നു എന്നും വിധി പ്രഖ്യാപിക്കവേ കോടതി ചൂണ്ടിക്കാട്ടി.
മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷണിയെ സ്നേഹിച്ചു എന്ന് കോടതി നിരീക്ഷിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പില്‍ പ്രസക്തമല്ല. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ജ്യൂസില്‍ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാരോണ്‍ വീഡിയോ ചിത്രീകരിച്ചത്. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണ്. ഒരു തുള്ളി വെള്ളമിറക്കാതെ 11 ദിവസം ആശുപത്രിയില്‍ കിടന്നുവെന്നും കോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നല്‍കിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാല്‍ പോരാ. മറ്റു കുറ്റകൃത്യത്തില്‍ നേരത്തെ ഉള്‍പ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിത്തിരിക്കാൻ മാത്രമായിരുന്നു.
ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. 48 സാഹചര്യ തെളിവുകള്‍ ഗ്രീഷ്ക്കെതിരെയുണ്ട്. ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുത് എന്നു നിയമം ഇല്ല. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണ്. ആ വേദന ചെറുതായിരുന്നില്ല. ആന്തരിക അവയവങ്ങളെല്ലാം അഴുകിയ നിലയില്‍ ആയിരുന്നുവെന്നും വിധി പ്രസ്താവനത്തിടെ കോടതി വ്യക്തമാക്കി.