കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ ദിവ്യയ്ക്ക് ജാമ്യം ലഭിച്ചുവെങ്കിലും കടുത്ത നിയന്ത്രണങ്ങൾ മുന്നോട്ട് വെച്ച് കോടതി. കണ്ണൂർ ജില്ല വിട്ട് പോകരുതെന്നും എല്ലാ തിങ്കാളാഴ്ചയും രാവിലെ 10 നും 11 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
Advertisements
അതോടൊപ്പം സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി താക്കീത് നൽകി. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യ ഹര്‍ജി തലശ്ശേരി കോടതിയാണ് ഇന്ന് പരിഗണിച്ചത്.