കോട്ടയം : കോടതികളിൽ പുതുതായി നടപ്പിലാക്കിയ ഇ- ഫയലിങ് സംവിധാനം അഭിഭാഷകർക്കും , വ്യവഹാരികൾക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്ന് കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി . ഇ- ഫയലിംഗിലെ ഏറ്റവും വലിയ അപാകത സാങ്കേതിക പ്രശ്നങ്ങൾമൂലം കേസുകൾ കോടതിയുടെ മുമ്പിൽ എത്തുന്നതിൽ വരുന്ന കാലതാമസമാണ്. നിലവിലുള്ള ഇ- ഫയലിങ് സംവിധാനം ലളിതമാക്കുകയും അഭിഭാഷകർ ഫയൽ ചെയ്യുന്ന കേസുകൾ ഈ ഫയലിംഗ് സംവിധാനത്തിലേക്ക് മാറ്റുന്നതിന് വേണ്ടി സാങ്കേതിക വിദഗ്ധരായ ജീവനക്കാരെ കോടതികൾ നിയമിക്കുകയും ചെയ്യണം.
ഇ-ഫയലിങ്ങിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതുവരെ അഭിഭാഷകരെ സാധാരണ നിലയിൽ കേസ് ഫയൽ ചെയ്യാൻ അനുവദിക്കണമെന്നും ബാർ കൗൺസിൽ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന ജന. സെക്രട്ടറി ശ്രീ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.അഡ്വ. അലക്സ് കോഴിമല മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിൻ ജേക്കബ്, എം എം മാത്യു, ജോർജ് കോശി, ജോബി ജോസഫ് , പിള്ളെ ജയപ്രകാശ്, KZ കുഞ്ചെറിയ, പി കെ ലാൽ , ഗീത ടോം, റോയ്സ് ചിറയിൽ, സിറിയക് കുര്യൻ, ഷിബു കട്ടക്കയം, ജോസ് വർഗ്ഗീസ്, ബിജോയ് തോമസ് ,രഞ്ജിത്ത് തോമസ് , ജോണി പുളിക്കീൽ ,റോയി ജോർജ് , ജോസഫ് സഖറിയാസ്, ജിസൺ P ജോസ് . രഞ്ജിത് തോമസ് ,അലക്സ് ജേക്കബ്, പ്രദീപ് കൂട്ടാല , ജെയ്മോൻ ജോസ് എന്നിവർ പ്രസംഗിച്ചു