കൊച്ചി: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിവേചനപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി.ഭരണഘടനാപരമായ അവകാശങ്ങള്‍ പെണ്‍കുട്ടികള്‍ക്കുമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹോസ്റ്റലുകള്‍ ജയിലുകള്‍ അല്ലെന്ന് ഓര്‍മപ്പെടുത്തി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികള്‍ക്കു സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. ഹര്‍ജിയില്‍ വാദം തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോസ്റ്റല്‍ ഹോട്ടല്‍ അല്ലെന്നും ഇവിടെ നൈറ്റ് ലൈഫ് അനുവദിക്കാനാവില്ലെന്നും ആരോഗ്യ സര്‍വകലാശാല കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. 25 വയസ് ആവുമ്പോഴാണ് പക്വത വരുന്നത്. അതുവരെ പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിക്കുന്നതു ശരിയല്ല. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത്ഉറങ്ങണമെന്നും സര്‍വകലാശാല സത്യവാങ്മൂലത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ആണ്‍പെണ്‍ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30നുശേഷവും ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതാണ് ഉത്തരവ്.