ഭോപ്പാൽ: പാകിസ്താൻ സിന്ദാബാദ് മുഴക്കിയ കേസിലെ പ്രതി മാസത്തില്‍ രണ്ട് പ്രാവശ്യമായി 21 തവണ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് നിർദേശിച്ച് കോടതി. മദ്ധ്യപ്രദേശ് റെയ്സൻ ജില്ലയിലെ മണ്ഡിദീപ് നിവാസിയായ ഫൈസല്‍ ഖാനാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ഈ നിർദേശം നല്‍കിയത്. ഭോപ്പാലില്‍ പഞ്ചർ ഷോപ്പ് നടത്തുകയാണ്. ഫൈസല്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ ഈ നിർദേശം.
ഫൈസല്‍ ഖാൻ ഇനി എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളില്‍ ത്രിവർണ പതാകയെ അഭിവാദ്യം ചെയ്യുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും വേണം. ഹൈക്കോടതി ജസ്റ്റിസ് ദിനേഷ് കുമാർ പലിവാളിന്റെ സിംഗിള്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഭോപ്പാല്‍ പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന ത്രിവർണ പതാകയെയാണ് ഫൈസല്‍ 21 തവണ അഭിവാദ്യം ചെയ്യേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 10 നും 12 നും ഇടയിലാണ് ഇത് ചെയ്യേണ്ടത്. ഇതിനൊപ്പം 50,000 രൂപയും ഫൈസല്‍ ഖാൻ കെട്ടിവയ്ക്കണം. ഇതിന്മേലാണ് ഫൈസല്‍ ഖാന് ജാമ്യം അനുവദിച്ചത്. താൻ ജനിച്ച രാജ്യത്തെക്കുറിച്ചും ജീവിക്കുന്ന സ്ഥലത്തെക്കുറിച്ചും ഫൈസലില്‍ അഭിമാനവും ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിനാണ് ഈ നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി വ്യക്തമായി പറഞ്ഞു.
ഇതിനുപുറമെ, ഈ വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസ് കമ്മീഷണർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വ്യവസ്ഥ വ്യക്തമായി പരാമർശിക്കണമെന്നും പാലിച്ചില്ലെങ്കില്‍ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ നിർദേശിച്ചു. കൂടാതെ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഭോപ്പാല്‍ പോലീസ് കമ്മീഷണർക്ക് അയച്ചിട്ടുണ്ട്.