കോട്ടയം ജില്ലയില്‍ 295 പേര്‍ക്കു കോവിഡ്; 285 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 295 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 285 പേര്‍ രോഗമുക്തരായി. 3422 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 135 പുരുഷന്മാരും 134 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 3752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 337135 പേര്‍ കോവിഡ് ബാധിതരായി. 330266 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21449 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Advertisements

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 39
പാല, എരുമേലി, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, വൈക്കം-11
മീനച്ചില്‍, അതിരമ്പുഴ-10
ഏറ്റുമാനൂര്‍ – 8
മാഞ്ഞൂര്‍, രാമപുരം, കാഞ്ഞിരപ്പള്ളി -7
നെടുംകുന്നം, മുത്തോലി, കടുത്തുരുത്തി, കാണക്കാരി, ചിറക്കടവ്, തിടനാട്, ആര്‍പ്പുക്കര – 6
പുതുപ്പള്ളി, പനച്ചിക്കാട്, കൂരോപ്പട, മണിമല – 5
പൂഞ്ഞാര്‍, കടനാട്, കരൂര്‍, അയ്മനം, പാറത്തോട്, മണര്‍കാട്, കിടങ്ങൂര്‍, മരങ്ങാട്ടുപള്ളി – 4
തീക്കോയി, പള്ളിക്കത്തോട്, വെള്ളൂര്‍, കങ്ങഴ, വിജയപുരം, മേലുകാവ്, ഉദയനാപുരം, മൂന്നിലവ്, ഞീഴൂര്‍, കുറവിലങ്ങാട് – 3
മാടപ്പള്ളി, ഉഴവൂര്‍, തലയോലപ്പറമ്പ്, കുമരകം, അകലക്കുന്നം, മുണ്ടക്കയം, പായിപ്പാട്-2
നീണ്ടൂര്‍, വെളിയന്നൂര്‍, പാമ്പാടി, കറുകച്ചാല്‍, തൃക്കൊടിത്താനം, മുളക്കുളം, മറവന്‍തുരുത്ത്, കൊഴുവനാല്‍, വാകത്താനം, അയര്‍ക്കുന്നം, കല്ലറ, ഭരണങ്ങാനം, ടിവി പുരം, കുറിച്ചി – 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.