കോട്ടയം : കോവിഡ് മൂന്നാം തരംഗത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി സി പി എം . സി പി എം മൂലവട്ടം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.
Advertisements
ഹെല്പ് ഡെസ്കിലേക്ക് കെ എം എസ് ആർ എ ചിങ്ങവനം ഏരിയ കമ്മറ്റി നല്കിയ അവശ്യ മരുന്നുകൾ ഏരിയ സെക്രട്ടറി അഖിൽ രാജ് ലോക്കൽ സെക്രട്ടറി ആന്റണി നോമി മാത്യുവിന് കൈമാറി. ഹെല്പ് ഡെസ്കിൽ ആവിശ്യക്കാർക്ക് നേഴ്സ് സേവനം ലഭ്യമാണ്. നേഴ്സുമാരായ ഷോബിത ജോൺ, അനുരാജ്, കിഷോർ എന്നിവരുടെ സേവനമാണ് ഹെൽപ്പ് ഡെസ്കിലൂടെ ആവിശ്യക്കാർക്ക് ലഭ്യമാക്കുന്നത്. പൾസ് ഓക്സി മീറ്റർ, വാഹന സൗകര്യം, ഭക്ഷണം എന്നിവയുടെ വിതരണവും ലഭ്യമാക്കും.