കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിൻ എടുക്കാൻ ആളുകൾ വിസമ്മതിക്കുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട്.

Advertisements

രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഗൗരവമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒമൈക്രോൺ ഭീതിയിൽ സംസ്ഥാനം കനത്ത ജാഗ്രതയിലാണ് ഈ അവസരത്തിലാണ് കോവിഡ്‌ പ്രതിരോധ പ്രവർത്തങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നവർക്കെതിരെ നിലപാടുമായി പിണറായി രംഗത്തെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ ഭാഗമായി ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാനും ആരോഗ്യവകുപ്പിന്  മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Hot Topics

Related Articles