കോട്ടയം: ജില്ലയിൽ 332 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 419 പേർ രോഗമുക്തരായി. 4433 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 149 പുരുഷൻമാരും 144 സ്ത്രീകളും 38 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 75 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ 3910 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 340261 പേർ കോവിഡ് ബാധിതരായി. 332984 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21064 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-35
രാമപുരം-18
ചിറക്കടവ്-14
മുണ്ടക്കയം-13
ചങ്ങനാശേരി, കരൂർ, മുത്തോലി-10
പാറത്തോട്, എരുമേലി, കാഞ്ഞിരപ്പള്ളി, വൈക്കം-9
കുറവിലങ്ങാട്, അതിരമ്പുഴ, പാലാ, തിരുവാർപ്പ്, തലപ്പലം-7
പൂഞ്ഞാർ, ഭരണങ്ങാനം, കടനാട്, മാഞ്ഞൂർ- 6
കോരുത്തോട്, കടപ്ലാമറ്റം, കടുത്തുരുത്തി, വാകത്താനം, കൊഴുവനാൽ-5
ഏറ്റുമാനൂർ, അയ്മനം, തൃക്കൊടിത്താനം, കുറിച്ചി, കാണക്കാരി, പാമ്പാടി, മണർകാട്- 4
തിടനാട്, കിടങ്ങൂർ, വാഴപ്പള്ളി, ഞീഴൂർ, നെടുംകുന്നം, ആർപ്പൂക്കര, കൂട്ടിക്കൽ, കുമരകം, വെള്ളൂർ, അയർക്കുന്നം, വിജയപുരം-3
കല്ലറ, മാടപ്പള്ളി, പൂഞ്ഞാർ തെക്കേക്കര, മണിമല, ഉഴവൂർ, തലയാഴം, ഈരാറ്റുപേട്ട, നീണ്ടൂർ, വെള്ളാവൂർ, പായിപ്പാട്, പനച്ചിക്കാട്, അകലക്കുന്നം, മീനച്ചിൽ- 2
പുതുപ്പള്ളി, വെച്ചൂർ, മൂന്നിലവ്, മുളക്കുളം, എലിക്കുളം, മരങ്ങാട്ടുപിള്ളി, മേലുകാവ്, തലയോലപ്പറമ്പ്, വാഴൂർ-1
( കെ.ഐ.ഒ.പി.ആർ. 2873/21)