കൊവിഡ് കാലത്തെ പരീക്ഷ : വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല.

കോട്ടയം: കോവിഡ് – 19 രോഗബാധ യുടെയോ കോവിഡ് നിയന്ത്രണങ്ങളുടേയോ ഫലമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം സെമിസ്റ്റർ ബിരുദ പരീക്ഷകളും രണ്ടാം സെമസ്റ്റർ ബിരുദാനന്തര – ബിരുദ പരീക്ഷകളും എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പിന്നീട് ആദ്യ അവസരമായിത്തന്നെ പരീക്ഷയെഴുതാൻ കഴിയുമെന്നും ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisements

ഇതിനായി കോവിഡ് രോഗബാധ/ നിയന്ത്രണം സംബന്ധിച്ച രേഖകൾ ഹാജരാക്കിയാൽ മതിയാകും. ബിരുദ പ്രോഗ്രാമുകളുടെ അഞ്ചാം സെമസ്റ്ററിന് ഒരു സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ സർവ്വകലാശാല എല്ലാ വർഷവും നടത്തുന്നതാണ്. നിലവിലെ കൊവിഡ് സാഹചര്യങ്ങൾ മൂലം അഞ്ചാം സെമിസ്റ്റർ ബിരുദ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്ക് സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ആദ്യ അവസരമായി തന്നെ എഴുതാവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുപോലെ മെയ് മാസം അവസാന വാരത്തിൽ 2021 അഡ്മിഷൻ ബിരുദാനന്തര – ബിരുദ വിദ്യാർത്ഥികളുടെ രണ്ടാം സെമിസ്റ്റർ പരീക്ഷ നടത്തുവാനും സർവ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന രണ്ടാം സെമിസ്റ്റർ ബിരുദാന്തര – ബിരുദ പരീക്ഷകൾ കൊവിഡ് പ്രശ്‌നങ്ങൾ മൂലം എഴുതുവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക്
ഈ പരീക്ഷ ഒന്നാമത്തെ അവസരമായി തന്നെ എഴുതാൻ അവസരമുണ്ടാകും.

ബിരുദ, ബിരുദാനന്തര – ബിരുദ പ്രോഗ്രാമുകളെ സെമസ്റ്റർ സമയ ക്രമത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സമയബന്ധിതമായി ഇവയുടെ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ യഥാസമയം വിതരണം ചെയ്യുന്നതിനും ഉദ്ദേശിച്ചു മാത്രമാണ് സർവ്വകലാശാല പരീക്ഷാ സമയക്രമം മാറ്റമില്ലാതെ തുടരുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Hot Topics

Related Articles