രാത്രികാല കര്‍ഫ്യൂ ഇല്ല, സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ല, കൂടുതല്‍ നിയന്ത്രണങ്ങളുമില്ല; നിലവിലുള്ള സ്ഥിതി തുടരാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം

കോട്ടയം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇല്ലെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ തല്ക്കാലം വേണ്ടെന്നും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. വാരാന്ത്യ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തില്ല. ഓഫീസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനായി നടത്തണമെന്നും സ്‌കൂളുകള്‍ ഉടന്‍ അടയ്ക്കില്ലെന്നും തീരുമാനിച്ചു. അതേസമയം, പൊതു- സ്വകാര്യ ചടങ്ങുകളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കും. വിവാഹ- മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എ്ണ്ണം 50 എണ്ണമാക്കി കുറച്ചു. അടുത്ത അവലോകനയോഗം വരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനം.

Advertisements

അതേസമയം, കൊവിഡ് വാക്‌സിന്റെ രണ്ടാംഡോസ് എടുക്കുന്നതില്‍ തുടരുന്ന മടി കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന് തടസമാവുന്നുണ്ട്. കോവിഡും ഒമിക്രോണും വര്‍ദ്ധിക്കുമ്പോഴും ഫസ്റ്റ് ഡോസെടുത്ത 28 ശതമാനത്തോളം പേര്‍ സമയമായിട്ടും രണ്ടാം ഡോസെടുത്തിട്ടില്ല. ഇവര്‍ക്കായി സൗകര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൗമാരക്കാര്‍ക്ക് കൂടുതല്‍ അവസരമേകാനാവുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് ഡോസ് വാക്സിനുമെടുത്തവര്‍ക്ക് കൊവിഡ് വന്നാലും രോഗം ഗുരുതരമാവുന്നില്ല. നേരത്തെ സംസ്ഥാനത്ത് ഗുരുതര രോഗികളുടെ എണ്ണത്തില്‍ മുന്നിലായിരുന്ന ജില്ല ഈനില തരണം ചെയ്തതും വാക്സിനേഷനിലൂടെയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ബോധവത്ക്കരണം നടത്തുമ്പോഴും രണ്ടാം ഡോസില്‍ വേണ്ട വിധത്തില്‍ മുന്നേറാനാവുന്നില്ല.

Hot Topics

Related Articles