വാകിസിനെടുത്തവർക്ക് വീണ്ടും കൊവിഡ് വന്നാൽ പ്രതിരോധ ശേഷി വർദ്ധിക്കും; പഠനവുമായി വാഷിങ്ടണ്ണിലെ സർവകലാശാല

ലണ്ടൻ: വാക്‌സീൻ എടുത്ത ശേഷം വരുന്ന കോവിഡ് ബാധയ്ക്ക് രോഗസങ്കീർണത കുറവാകുമെന്ന് മാത്രമല്ല ഇത് പ്രതിരോധ ശേഷിയെയും പല മടങ്ങ് വർധിപ്പിക്കുമെന്ന് വാഷിങ്ടൺ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. മൂന്ന് ഡോസ് വാക്‌സീൻ എടുത്തവർക്കും, കോവിഡ് രോഗമുക്തിക്ക് ശേഷം വാക്‌സീൻ എടുത്തവർക്കും, വാക്‌സീൻ എടുത്ത ശേഷം ബ്രേക് ത്രൂ അണുബാധ ഉണ്ടായവർക്കും ഏതാണ്ട് സമാനമായ തോതിലാണ് ശരീരത്തിൽ ന്യൂട്രലൈസിങ് ആൻറിബോഡികൾ കണ്ടെത്താനായതെന്ന് ഗവേഷകർ പറയുന്നു.

Advertisements

രണ്ട് ഡോസ് വാക്‌സീൻ മാത്രം ലഭിച്ചവരെയും അണുബാധയ്ക്ക് ശേഷം വാക്‌സീൻ എടുക്കാത്തവരെയും അപേക്ഷിച്ച് വൈറസിനെ നിർവീര്യമാക്കാൻ ശേഷിയുള്ള നീണ്ടുനിൽക്കുന്ന ആൻറിബോഡി പ്രതികരണം ഇവരിൽ ഉണ്ടാകുന്നു. അണുബാധ മൂലമോ ബൂസ്റ്റർ വാക്‌സീൻ മൂലമോ ബ്രേക് ത്രൂ അണുബാധ മൂലമോ സാർസ് കോവ്-2 ആൻറിജനുമായി ഉണ്ടാകുന്ന ആവർത്തിച്ചുള്ള ഇടപെടൽ ഒരാളുടെ ആൻറിബോഡി പ്രതികരണത്തിൻറെ ഗുണനിലവാരം വർധിപ്പിക്കുമെന്ന് ഗവേഷണ റിപ്പോർട്ട് തെളിയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒമിക്രോൺ ന്യൂട്രലൈസിങ് ആൻറിബോഡിയിൽ ഉണ്ടാക്കുന്ന വിടവ് നികത്താൻ ബൂസ്റ്റർ ഡോസുകൾ പ്രയോജനപ്പെടുത്താവുന്നതാണെന്നും ഗവേഷകർ പറയുന്നു. വാഷിങ്ടൺ സർവകലാശാല ബയോ കെമിസ്ട്രി വകുപ്പിലെ അലക്‌സാൻഡ്ര വാൾസും ഡേവിഡ് വീസ്ലറും ഗവേഷണത്തിന് നേതൃത്വം നൽകി. സെൽ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

Hot Topics

Related Articles