കൊവിഡ് പ്രതിസന്ധിയിൽ നിന്നും ആശ്വാസവുമായി പനച്ചിക്കാട് പഞ്ചായത്ത്; പോത്തുകുട്ടി വളർത്താൻ സബ്‌സിഡിയോടെ പദ്ധതിയ്ക്ക് തുടക്കമായി

കോട്ടയം: കോവിഡ് വരുത്തി വച്ച പ്രതിസന്ധികളിൽ നിന്ന് കരകയറുവാൻ വിവിധ വനിതാ ശാക്തീകരണ പദ്ധതികളുമായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. വീട്ടമ്മമാർക്കായി പോത്തുകുട്ടി വളർത്തൽ എന്ന വ്യത്യസ്ത പദ്ധതിയാണ് 50 ശതമാനം സബ്‌സിഡിയോടു കൂടി ഈ വർഷത്തെ വാർഷിക പദ്ധതിയിൽ പഞ്ചായത്ത് നടപ്പിലാക്കിയത്. 16000 രൂപ വില വരുന്ന ഒരു പോത്തുകുട്ടിക്ക് 8000 രൂപയാണ് ഗുണഭോക്താവ് നൽകേണ്ടത്.

Advertisements

കറവപ്പശു വളർത്തൽ , മുട്ടക്കോഴി വളർത്തൽ എന്നീ വനിതാ പദ്ധതികളും ഈ വർഷം നടപ്പിലാക്കി. 60000 രൂപ വില വരുന്ന പശുവിന് 30000 രൂപ പഞ്ചായത്ത് വിഹിതമാണ്. ഒരാൾക്ക് 1200 രൂപ വില വരുന്ന 10 കോഴിക്കുഞ്ഞുങ്ങളെ നൽകുമ്പോൾ 600 രൂപയും പഞ്ചായത്തിന്റേതാണ്. ഗ്രാമസഭകളിൽ പങ്കെടുത്ത് അപേക്ഷ നൽകിയവരാണ് ഈ പദ്ധതികളുടെ ഗുണഭോക്താക്കൾ. പോത്തുകുട്ടി വിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് റോയി മാത്യു നിർവ്വഹിച്ചു.

Hot Topics

Related Articles