അഞ്ചല്‍: കോവിഡ് വാക്സിന് എടുത്തതിനെ തുടര്‍ന്ന് ജീവിതം തന്നെ വഴിമുട്ടിയതായി വീട്ടമ്മയുടെ പരാതി.അഞ്ചല്‍ പനയഞ്ചേരിയില്‍ കോടിയാട്ട് താഴേതില്‍ നസീമയാണ് അധികാരികള്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും എതിരെ രംഗത്തെത്തിയിരിക്കുന്നത്. 2021 ഡിസംബര്‍ 14 ന് അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയാണ് നസീമ രണ്ടാം ഡോസ് കോവിഡ് വാക്സിന് സ്വീകരിക്കുന്നത്. അവിടെ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടുതുടങ്ങി. ഇടതുവശത്ത് സ്വാധീനം കുറയുകയും ഇടതു കണ്ണിന്റെ കാഴ്ച്ചയ്ക്ക് സമരായി തകരാര്‍ സംഭവിക്കുകയും ചെയ്തു.
കോവിഡ് വാക്സിന് എടുത്തതിനു ശേഷമാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെന്ന് ചൂണ്ടികാട്ടി നസീമ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്കി. വാക്സിന് എടുക്കുന്നതിന് മുമ്ബ് കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്ന നസീമയുടെ ജീവിതം തന്നെ ഇപ്പോള്‍ വഴിമുട്ടിയിരിക്കുകയാണ്. അഞ്ചല്‍ വെസ്റ്റ് സ്കൂളിനു സമീപം ഹോട്ടല്‍ നടത്തിയാണ് ഇവര്‍ ഉപജീവനം നടത്തി വന്നിരുന്നത്. കൈയ്ക്ക് സ്വാധീനം കുറയുകയും കണ്ണിന്റെ കാഴ്ചയും കുറഞ്ഞതോടെ ജോലി നഷ്ടമായി.