സിപിഎം അവഗണന സഹിക്കാവുന്നതിലും അപ്പുറം; കോണ്‍ഗ്രസുമായി സഖ്യം വേണം; സിപിഐ മലപ്പുറം ജില്ലാക്യാമ്പില്‍ വേറിട്ട ആവശ്യം

മലപ്പുറം : സിപിഐ മലപ്പുറം ജില്ലാ ക്യാമ്പില്‍ സി.പി.എമ്മിനെതിരെ വിമർശനം. സിപിഎം തിരുത്തിയില്ലെങ്കില്‍ ഇടതു മുന്നണി പൊളിയുമെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സി.പി.എം കടുംപിടുത്തം തുടരുകയാണെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് പൊന്നാനിയില്‍ നിന്നുള്ള അംഗം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി കോണ്‍ഗ്രസുമായി സഹകരിക്കുമ്പോ ള്‍ കേരളത്തില്‍ മാത്രം മറിച്ചൊരു നിലപാട് എടുക്കുന്നത് എന്തിന് ? സി.പി.എം അവഗണന സഹിക്കാവുന്നതിലും അപ്പുറമെന്നും പ്രതിനിധികള്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് ദുർബലമെന്നും തിരൂരിലെ ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. കൂടുതല്‍ ചർച്ചകളിലേക്ക് കടക്കാൻ നേതൃത്വം അനുവദിച്ചില്ല.

Advertisements

ഇത്തരം ചർച്ചകള്‍ ക്യാമ്പില്‍ വേണ്ടെന്നും നേതൃത്വം വിലക്കി. ലോക് സഭ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. പരാജയത്തെ പരാജയമായി അംഗീകരിച്ച്‌ വീഴ്ചകള്‍ കണ്ടെത്തി തിരുത്തണം. ചുവന്ന കൊടി പിടിച്ചു പണക്കാർക്ക് ദാസ്യപ്പണി എടുത്താല്‍ പാർട്ടി ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം മലപ്പുറം തിരൂരില്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.