തിരുവനന്തപുരം: മുകേഷിന്റെ രാജി കാര്യത്തില്‍ സിപിഐയില്‍ അതിരൂക്ഷമായ അഭിപ്രായ ഭിന്നത. രാജിവക്കാതെ മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്നാണ് പാർട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം.
Advertisements
പൊതു പ്രവർത്തനത്തില്‍ ധാർമ്മികത അനിവാര്യമെന്നാണ് പൊതു വികാരം. എന്നാല്‍ മുകേഷിൻ്റെ രാജി ആവശ്യം കടുപ്പിക്കേണ്ടെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. രാജി കാര്യത്തില്‍ സിപിഎമ്മും മുകേഷും തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ഇദ്ദേഹം. സിപിഎം നേതൃത്വവുമായി ബിനോയ് വിശ്വം സംസാരിച്ചെന്നും വിവരമുണ്ട്.