സി.പി.ഐ കോട്ടയം മുൻ മണ്ഡലം സെക്രട്ടറിയും കിസാൻ സഭ മുൻ ജില്ലാ സെക്രട്ടറിയും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ വൈസ് ചെയർമാനുമായിരുന്ന എൻ.കെ സാനുജൻ (78) നിര്യാതനായി. കുമരകം നെടിയകളത്തിൽ കുടുംബാംഗമായ പരേതൻ കരിനിലവികസന സമിതി വൈസ് ചെയർമാൻ, ആർ ബ്ലോക്ക് പാടശേഖര സമിതി വൈസ് ചെയർമാൻ, താലൂക്ക് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ :സരസമ്മ കുഴിമറ്റം വടശ്ശേരി പൊയ്കയിൽ. മക്കൾ: സജീവ് (കാരാപ്പുഴ), പരേതനായ സജ്ഞു, സൈജു (ഓയിൽ പാം ഇൻഡ്യ കോട്ടയം). മരുമക്കൾ: ജിഷ സജീവ്, ബിബി സൈജു (സ്ഞ്ജീവനീ ഹോസ്പിറ്റൽ ചെങ്ങന്നൂർ). സംസ്കാരം നാളെ ജൂൺ 19 വ്യാഴാഴ്ച രാവിലെ 11.00 മണിക്ക് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ
Advertisements