കണ്ണൂർ: പെരിയ കേസിൽ വീണ്ടും സിപിഐഎം പണപ്പിരിവ്. നിയമപോരാട്ടത്തിനായാണ് പണപ്പിരിവ് നടത്തുന്നത്. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് കോടതി ചെലവിനായി ധനശേഖരണം നടത്തുന്നത്. പാർട്ടി അംഗങ്ങൾ 500 രൂപ വീതം നൽകണമെന്നാണ് സിപിഐഎം നിർദേശം നൽകി. ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്ന് നിർദേശം.
ഈമാസം ഇരുപതിനകം പണം പിരിച്ചുനൽകാൻ ഏരിയാ കമ്മിറ്റികൾക്ക് നിർദേശം. രണ്ട് കോടി രൂപ ഈ രീതിയിൽ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പാർട്ടി അംഗങ്ങളിൽ നിന്നു മാത്രമാണ് പിരിവ് നടത്തുന്നത്. 28,970 അംഗങ്ങളാണ് ജില്ലയിൽ സിപിഐഎമ്മിനുള്ളത്. ഓരോ ബ്രാഞ്ചിനും ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് പെരിയ കേസിൽ സിപിഐഎം പണപ്പിരിവ് നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ കേസിലെ നാല് പ്രതികൾ ജയിൽമോചിതരായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഐഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരാണ് പുറത്തിറങ്ങിയത്. കേസിൽ ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയതിന് പിന്നാലെയാണ് ജയിൽമോചനം.