സിപിഎം പുതുപ്പള്ളി ഏരിയ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും

പുതുപ്പള്ളി :
സിപിഐഎം പുതുപ്പള്ളി ഏരിയ സമ്മേളനത്തിന് നാളെ കൊല്ലാട്ട് തുടക്കമാകും. രാവിലെ 9 ന് ഏരിയ കമ്മിറ്റി അംഗം പി കെ മോഹനൻ ദീപശിഖ തെളിയിക്കുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.പ്രതിനിധി സമ്മളനം സ.കെ ജെ ജോയി നഗറിൽ ( കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് പാരീഷ് ഹാൾ ) സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മുൻകാല പാർട്ടി പ്രവർത്തകരെ ജില്ലാ സെക്രട്ടറി എ വി റസൽ ആദരിക്കും.കലാ പ്രതിഭകളെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ആദരിക്കും. കലാ സന്ധ്യ എഴുത്തുകാരൻ രാജേഷ് പുതുമന ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാന ദാനം സംഗീത സംവിധായകൻ കെ ആർ രാഹുൽ നിർവഹിക്കും.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ പി കെ ഹരികുമാർ , റ്റി ആർ രഘുനാഥൻ, സി ജെ ജോസഫ് , കെ എം രാധാകൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗം റെജി സഖറിയ എന്നിവർ പങ്കെടുക്കും. സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം പു ക സ സംസ്ഥാന കമ്മിറ്റി അംഗം ബെന്യാമിൻ ഉദ്ഘാടനം ചെയ്തു.യുവജന സംഗമം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ കേരളം സത്യവും മിഥ്യയും എന്ന വിഷയത്തിലെ വനിതാ സെമിനാർ സി എസ് സുജാത ഉദ്ഘാടനം ചെയ്യും.വിവിധ കലാ കായിക മത്സരങ്ങൾ ഫോട്ടോഗ്രഫി മത്സരങ്ങൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

Advertisements

Hot Topics

Related Articles