മണിയാശാൻ വൈകിട്ട് തിരുവാതുക്കലിൽ..! സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനത്തിൽ പങ്കെടുക്കും; കർഷക സമരത്തിൽ പങ്കെടുത്തവരെ ആദരിക്കും

കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൽ ജനുവരി എട്ട് ശനിയാഴ്ച വൈകിട്ട് അഞ്ചിനു എം.എം മണി പ്രസംഗിക്കും. തിരുവാതുക്കൽ കവയിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണ് എം.എം മണി പങ്കെടുക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന കർഷക സമരത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകരെയും യോഗത്തിൽ ആദരിക്കും.
ജനുവരി 13 മുതൽ 15 വരെ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പൊതുയോഗം ചേരുന്നത്. സമ്മേളനത്തിൽ സി.പി.എം ജില്ലാ , ഏരിയ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും.

Advertisements

Hot Topics

Related Articles