പ്രവർത്തന രീതികളും പരാമർശങ്ങളും ജനങ്ങളെ പാർട്ടിയില്‍ നിന്നുമകറ്റാൻ ഇടയാക്കി; സിപിഎം കാസർകോഡ് ജില്ലാ സമ്മേളനത്തില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനം

കാസർകോഡ്: സിപിഎം കാസർകോഡ് ഇടുക്കി ജില്ലാ സമ്മേളനങ്ങളില്‍ സർക്കാറിനെതിരെ വിമർശനങ്ങള്‍ ഉയർന്നു. കാസർകോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ പ്രവർത്തന രീതികളും പെരുമാറ്റവും ചില പരാമർശങ്ങളും ജനങ്ങളെ പാർട്ടിയില്‍ നിന്നും അകറ്റാൻ ഇടയാക്കിയെന്നും ചിരിച്ചുകൊണ്ടിരുന്ന എം.വി ഗോവിന്ദൻ, സെക്രട്ടറിയായ ശേഷം ചിരി മാഞ്ഞു പോയെന്നും പ്രതിനിധികള്‍ പറഞ്ഞു.

Advertisements

തദ്ദേശസ്ഥാപനങ്ങളില്‍ ഏർപ്പെടുത്തിയ ചില നികുതി വർദ്ധനവുകള്‍ ജനങ്ങള്‍ക്ക് ഭാരമായി. ഇതിന് ഉത്തരവാദി തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷാണെന്നും വിമർശനമുയർന്നു. ഇപി ജയരാജന്റെ പ്രസംഗം പലപ്പോഴും പാർട്ടിയെ പ്രതികൂട്ടിലാക്കുന്നു എന്നും ആരോപണമുയർന്നു.
ആഭ്യന്തര വകുപ്പിനെ സംരക്ഷിച്ച്‌ സംസ്ഥാന നേതൃത്വം
അഭ്യന്തര വകുപ്പിനെതിരെ ജില്ലാ സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ച വിമർശങ്ങള്‍ സംസ്ഥാന സെക്രട്ടറി തള്ളി. കോവിഡ് കാലത്ത് ഉള്‍പ്പെടെ പോലീസ് നടത്തിയത് മാതൃകപരമായ പ്രവർത്തനമാണെന്നും ഒറ്റപ്പെട്ട പാളിച്ചകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയോര മേഖലയിലെ ഭൂ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പഠിക്കാൻ എം സ്വരാജിനെ ചുമതലപ്പെടുത്തിയെന്നും ഇ പി ജയരാജൻ പ്രവർത്തനത്തില്‍ അലംഭാവം കാണിച്ചതിന്റെ പേരിലാണ് നടപടി വന്നതെന്നും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. പി.പി ദിവ്യക്കെതിരെ ഉചിതമായ സമയത്ത് നടപടി എടുതെന്നും സെക്രട്ടറി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.